Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Films

ഐഡിഎസ്എഫ്എഫ്‌കെ ചിത്രങ്ങളുടെ സെന്‍സര്‍ അനുമതി: ഇടപെടാതെ കോടതി

കൊ​​​ച്ചി: ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി ആ​​​ന്‍ഡ് ഷോ​​​ര്‍ട്ട് ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ല്‍ ഓ​​​ഫ് കേ​​​ര​​​ള (ഐ​​​ഡി​​​എ​​​സ്എ​​​ഫ്എ​​​ഫ്‌​​​കെ) പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ഏ​​​ഴു ഹ്രസ്വ ചി​​​ത്ര​​​ങ്ങ​​​ള്‍ക്ക് സെ​​​ന്‍സ​​​ര്‍ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍കാ​​​ത്ത​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഹ​​​ര്‍ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ട്ടി​​​ല്ല.

346 ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​ക​​​ളി​​​ല്‍ ഏ​​​ഴെ​​​ണ്ണം ത​​​ട​​​ഞ്ഞു​​​വ​​​ച്ച ന​​​ട​​​പ​​​ടി പ്ര​​​ഥ​​​മ​​​ദൃ​​​ഷ്‌​​​ട്യാ സ്വേച്ഛാ​​​പ​​​ര​​​മോ യു​​​ക്തി​​​ര​​​ഹി​​​ത​​​മോ ആ​​​യി ക​​​ണ​​​ക്കാ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

ഫി​​​ലിം സ​​​ര്‍ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന് ഇ​​​ള​​​വ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ പ്ര​​​കാ​​​രം സ​​​മ​​​ര്‍പ്പി​​​ച്ച ഏ​​​ഴു ഡോ​​​ക്ക്യുമെ​​​ന്‍റ​​​റി​​​ക​​​ള്‍ക്കും ഷോ​​​ട്ട് ഫി​​​ലി​​​മു​​​ക​​​ള്‍ക്കും അ​​​നു​​​മ​​​തി തീ​​​രു​​​മാ​​​നം അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ര​​​ള ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ഉ​​​ള്ള​​​ട​​​ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​ശ​​​യ​​​മു​​​ള്ള​​​തി​​​നാ​​​ല്‍ അ​​​ഭി​​​പ്രാ​​​യം തേ​​​ടി ആ​​​റു ഹ്രസ്വ ചി​​​ത്ര​​​ങ്ങ​​​ള്‍ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും ഒ​​​രെ​​​ണ്ണം വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് അ​​​യ​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

വി​​​ശ​​​ദീ​​​ക​​​ര​​​ണ പ​​​ത്രി​​​ക ന​​​ല്‍കാ​​​ന്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​നു നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ കോ​​​ട​​​തി ഹ​​​ര്‍ജി വീ​​​ണ്ടും ന​​​വം​​​ബ​​​ര്‍ 13ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. 25ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ആ​​​രം​​​ഭി​​​ച്ച മേ​​​ള 30ന് ​​​സ​​​മാ​​​പി​​​ക്കും.

Movies

2025ൽ ​ഏ​റ്റ​വും ക​ള​ക്ഷ​ൻ നേ​ടി​യ 10 ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ ലോ​ക​യും എ​മ്പു​രാ​നും

2025 ൽ ​വി​വി​ധ ഭാ​ഷ​ക​ളി​ൽ പു​റ​ത്തി​റ​ങ്ങി​യ ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ച്ചു. ലോ​കഃ ചാപ്റ്റർ 1 ചന്ദ്ര, എ​മ്പു​രാ​ൻ തു​ട​ങ്ങി​യ​വ അ​വി​സ്മ​ര​ണീ​യ ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ചു. മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല, ക​ന്ന​ഡ​യും ത​മി​ഴും തെ​ലു​ങ്കു​മെ​ല്ലാം വി​ജ​യ​വും പ്ര​ശം​സ​യും നേ​ടി.

റി​പ്പോ​ട്ടു​ക​ൾ പ്ര​കാ​രം ഋ​ഷ​ഭ് ഷെ​ട്ടി സം​വി​ധാ​നം ചെ​യ്ത കാ​ന്താ​ര: ചാ​പ്റ്റ​ർ 1 ഏ​ക​ദേ​ശം 125 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റി​ലാ​ണ് നി​ർ​മി​ച്ച​ത്. 852 കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ് ഈ ​ചി​ത്രം നേ​ടി​യ​ത്. ഈ ​സി​നി​മ​യു​ടെ ദൃ​ശ​ങ്ങ​ൾ​ക്കും ആ​ക്ഷ​ൻ സീ​നു​ക​ൾ​ക്കും പ്ര​ശം​സ ല​ഭി​ച്ചു.

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നീ​കാ​ന്തി​നെ നാ​യ​ക​നാ​ക്കി ലോ​കേ​ഷ് ക​ന​ക​രാ​ജ് ഒ​രു​ക്കി​യ കൂ​ലി 400 കോ​ടി മു​ത​ൽ മു​ട​ക്കി​ലാ​ണ് തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. സൗ​ബി​ൻ ഷ​ഹീ​ർ, നാ​ഗാ​ർ​ജു​ന, ആ​മി​ർ​ഖാ​ൻ, ഉ​പേ​ന്ദ്ര, ശ്രു​തി ഹാ​സ​ൻ, സ​ത്യ​രാ​ജ് തു​ട​ങ്ങി​യ​വ​ർ വ​ൻ താ​ര​നി​ര അ​ണി​നി​ര​ന്ന സി​നി​മ നേ​രി​യ തോ​തി​ൽ പ്രേ​ക്ഷ​ക വി​മ​ർ​ശ​നം നേ​രി​ട്ടി​രു​ന്നു. എ​ങ്കി​ലും ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ കോ​ടി​ക​ൾ കൊ​യ്തു.

അ​ശ്വി​ൻ കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ആ​നി​മേ​ഷ​ൻ ചി​ത്ര​മാ​യ മ​ഹാ​വ​താ​ർ ന​ര​സിം​ഹ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. 40 കോ​ടി രൂ​പ ബ​ജ​റ്റി​ൽ നി​ർ​മി​ച്ച ഈ ​ചി​ത്രം 326.82 കോ​ടി ക​ള​ക്ഷ​ൻ നേ​ടി. വി​ഷ്ണു​വി​ന്‍റെ നാ​ലാ​മ​ത്തെ അ​വ​താ​ര​മാ​യ ന​ര​സിം​ഹ​ത്തി​ന്‍റെ ഇ​തി​ഹാ​സ ക​ഥ​യാ​ണ് ഇ​തി​ൽ ചി​ത്രി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള സി​നി​മ​യ്ക്ക് ആ​ഗോ​ള ത​ല​ത്തി​ൽ ശ്ര​ദ്ധ​നേ​ടി​ത്ത​ന്ന ചി​ത്ര​മാ​ണ് ലോ​കഃ ചാ​പ്റ്റ​ർ 1: ച​ന്ദ്ര. ചി​ത്രം 300 കോ​ടി നേ​ടി​യ​താ​യാ​ണ് ബോ​ക്സ് ഓ​ഫീ​സ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നി​ർ​മി​ച്ച് ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ പ്ര​ധാ​ന വേ​ഷ​മി​ട്ട ഈ ​സി​നി​മ​യു​ടെ നി​ർ​മാ​ണ ചി​ല​വ് 30 കോ​ടി രൂ​പ​യാ​യി​രു​ന്നു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പ​ടെ ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​യ സി​നി​മ​യാ​ണ് ദേ​യ് കോ​ൾ ഹിം ​ഒ.​ജി. പ​വ​ൻ ക​ല്യാ​ൺ നാ​യ​ക​നാ​യ ചി​ത്രം, 1940 ക​ളി​ലെ ജ​പ്പാ​ൻ മു​ത​ൽ 1990 ക​ളി​ലെ മും​ബൈ വ​രെ​യു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​രു​ക്കി​യ​ത്. ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ൽ 293.65 കോ​ടി നേ​ടി.

ന​ട​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച സി​നി​മ​യാ​ണ് എ​മ്പു​രാ​ൻ. ലൂ​സി​ഫ​റി​ന്‍റെ ര​ണ്ടാം ഭാഗ​മാ​യ ഈ ​ചി​ത്രത്തിന്‍റെ നിർമാണ ചിലവ് 175 കോ​ടിയായിരുന്നു. സിനിമ ആഗോള തലത്തിൽ 266.81 കോ​ടി രൂപ നേടി.

2025 ജ​നു​വ​രി​യി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​മാ​ണ് സം​ക്രാ​ത​കീ വാ​സ്തു​നം. വെ​ങ്കി​ടേ​ഷ് ദു​ഗ്ഗു​ബ​തി, ഐ​ശ്വ​ര്യ രാ​ജേ​ഷ്, മീ​നാ​ക്ഷി ചൗ​ധരി എ​ന്നി​വ​ർ പ്ര​ധാന വേഷമിട്ട ഈ ​ചി​ത്രം 255.2 കോ​ടി​യാ​ണ് നേ​ടി​യ​ത്.

15 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മോ​ഹ​ൻ​ലാ​ലും ശോ​ഭ​ന​യും ഒ​ന്നി​ച്ച ചി​ത്ര​മാ​ണ് തു​ട​രും. ഒ​രു സാ​ധാ​ര​ണ ടാ​ക്സി ഡ്രൈ​വ​റു​ടെ കു​ടും​ബ ജീ​വി​ത​ത്തെ കേ​ന്ദ്രീ​ക​രി​ച്ച് അ​ണി​യി​ച്ചൊ​രു​ക്കി​യ ചി​ത്രം ആ​രാ​ധ​ക​ർ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഈ ​സി​നി​മ ബോ​ക്സ് ഓ​ഫീ​സി​ൽ 234.5 കോ​ടി രൂ​പ നേ​ടി.

അ​ധി​ക് ര​വി​ച​ന്ദ്ര​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​മാ​ണ് ഗു​ഡ് ബാ​ഡ് അ​ഗ്ലി. അ​ജി​ത്തും, തൃ​ഷ കൃ​ഷ്ണ​നും അ​ർ​ജു​ൻ ദാ​സ് എന്നിവരാണ് പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യ​ത്. ഏ​ക​ദേ​ശം 300 കോ​ടി രൂ​പ ബ​ജ​റ്റി​ൽ നി​ർ​മി​ച്ച ഈ ​ചി​ത്രം 248.25 കോ​ടി രൂ​പ നേ​ടി.

ഹോ​റ​ർ കോ​മ​ഡി ക​ന്ന​ഡ ചി​ത്ര​മാ​ണ് സു ​ഫ്രം സോ. ​മ​ർ​ലൂ​ർ എ​ന്ന തീ​ര​ദേ​ശ ഗ്ര​മ​ത്തി​ലാ​ണ് ഈ ​ക​ഥ ന​ട​ക്കു​ന്ന​ത്. 122.83 കോ​ടി രൂ​പ​യാ​ണ് ഈ ​ചി​ത്രം ക​ള​ക്ഷ​ൻ നേ​ടി​യ​ത്.

Movies

തെ​റ്റു​ക​ൾ അ​ടു​ത്ത ചി​ത്ര​ത്തി​ൽ തി​രു​ത്തും; കൂ​ലി നേ​രി​ട്ട വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് ലോ​കേ​ഷ് ക​ന​ക​രാ​ജ്

കൂ​ലി സി​നി​മ​യ്ക്ക് ല​ഭി​ച്ച വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജ്. തെ​റ്റു​ക​ൾ അ​ടു​ത്ത ചി​ത്ര​ത്തി​ൽ തി​രു​ത്തു​മെ​ന്ന് ലോ​കേ​ഷ് പ​റ​ഞ്ഞു.

"കൂ​ലി​ക്കെ​തി​രെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്. അ​തെ​ല്ലാം എ​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ൽ തി​രു​ത്താ​ൻ ഞാ​ൻ ശ്ര​മി​ക്കും. ഇ​ത്ര​യ​ധി​കം വി​മ​ർ​ശ​ന​ങ്ങ​ൾ വ​ന്ന​പ്പോ​ഴും ര​ജ​നി​കാ​ന്ത് സാ​റി​നു​വേ​ണ്ടി ജ​ന​ങ്ങ​ൾ ചി​ത്രം ക​ണ്ടു. ചി​ത്രം 500 കോ​ടി ക​ള​ക്ട് ചെ​യ്തു​വെ​ന്നാ​ണ് നി​ർ​മാ​താ​വ് എ​ന്നോ​ട് പ​റ​ഞ്ഞ​ത്. എ​ല്ലാ​വ​ർ​ക്കും ന​ന്ദി', എ​ന്നാ​യി​രു​ന്നു ലോ​കേ​ഷി​ന്‍റെ വാ​ക്കു​ക​ൾ.

ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ ചി​ത്രം 500 കോ​ടി നേ​ടി​യി​രു​ന്നു. ഇ​തു​വ​രെ ലോ​കേ​ഷ് സം​വി​ധാ​നം ചെ​യ്ത സി​നി​മ​ക​ളി​ൽ ഏ​റ്റ​വും മോ​ശം ചി​ത്ര​മാ​ണ് കൂ​ലി​യെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ നി​ന്ന് മാ​ത്രം ചി​ത്രം 235 കോ​ടി രൂ​പ കൂ​ലി നേ​ടി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ദ്യ ദി​നം ചി​ത്രം ആ​ഗോ​ള മാ​ർ​ക്ക​റ്റി​ൽ നി​ന്ന് 151 കോ​ടി​യാ​ണ് നേ​ടി​യ​ത്. നി​ർ​മാ​താ​ക്ക​ളാ​യ സ​ൺ പി​ക്ചേ​ഴ്സ് ത​ന്നെ​യാ​ണ് ക​ള​ക്ഷ​ൻ വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

ഒ​രു ത​മി​ഴ് സി​നി​മ ആ​ഗോ​ള ത​ല​ത്തി​ൽ നി​ന്ന് നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ള​ക്ഷ​ൻ ആ​ണി​ത്. സ​ൺ പി​ക്ചേ​ഴ്സി‍​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ​ര​നാ​ണ് കൂ​ലി​യു​ടെ നി​ർ​മാ​ണം.

Kerala

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​; പ്ര​ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച സി​നി​മ​ക​ളും പ്ര​ദ​ർശി​പ്പി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്ന​​​റി​​​യി​​​ച്ചി​​​രു​​​ന്ന സി​​​നി​​​മ​​​കൾ​​​ക്കു കേ​​​ന്ദ്രം പ്ര​​​ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി സം​​​സ്ഥാ​​​നം.

കേ​​​ന്ദ്ര ന​​​ട​​​പ​​​ടി ഒ​​​രി​​​ക്ക​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും പ്ര​​​ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച എ​​​ല്ലാ ചി​​​ത്ര​​​ങ്ങ​​​ളും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ​​ത​​​ന്നെ അ​​​റി​​​യി​​​ച്ച​​​തോ​​​ടെ രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യു​​​ടെ പേ​​​രി​​​ൽ കേ​​​ന്ദ്ര​​​വും സം​​​സ്ഥാ​​​ന​​​വും ത​​​മ്മി​​​ൽ പോ​​​ര് രൂ​​​ക്ഷ​​​മാ​​​യി. മേ​​​ള​​​യി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്ന​​​റി​​​യി​​​ച്ചി​​​രു​​​ന്ന 19 സി​​​നി​​​മ​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു പ്ര​​​ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​ത്.

ഇ​​​തി​​​ൽ നാ​​​ലെ​​​ണ്ണ​​​ത്തി​​​ന് ഇ​​​ന്ന​​​ലെ പ്ര​​​ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി ല​​​ഭി​​​ച്ചി​​​രു​​​ന്നു. ബാ​​​ക്കി ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ഒ​​​ന്നു​​​മു​​​ണ്ടാ​​​യി​​​ല്ല. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ സം​​​സ്ഥാ​​​ന നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി രം​​​ഗ​​​ത്തു​​​ വ​​​ന്ന​​​ത്.

രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്രമേ​​​ള​​​യി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന സി​​​നി​​​മ​​​ക​​​ൾ​​​ക്ക് പ്ര​​​ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​ച്ചു. രാ​​​ജ്യ​​​ത്ത് ഭി​​​ന്ന​​സ്വ​​​ര​​​ങ്ങ​​​ളെ​​​യും വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന സ​​​ർ​​​ഗാ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​​ളെ​​​യും അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ന്ന സം​​​ഘ​​​പ​​​രി​​​വാ​​​ർ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ഏ​​​കാ​​​ധി​​​പ​​​ത്യ വാ​​​ഴ്ച​​​യു​​​ടെ നേ​​​ർ​​​ക്കാ​​​ഴ്ച​​​യാ​​​ണ് ച​​​ല​​​ച്ചി​​​ത്ര മേ​​​ള​​​യി​​​ലു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന സെ​​​ൻ​​​സ​​​ർ​​​ഷി​​​പ്പ്.

ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ക​​​ത്രി​​​ക​​​വ​​​യ്ക്ക​​​ലു​​​ക​​​ൾ​​​ക്ക് പ്ര​​​ബു​​​ദ്ധ കേ​​​ര​​​ളം വ​​​ഴ​​​ങ്ങി​​​ല്ല. പ്ര​​​ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട എ​​​ല്ലാ സി​​​നി​​​മ​​​ക​​​ളും മേ​​​ള​​​യി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ഫേ​​​സ്ബു​​​ക്കി​​​ൽ എ​​​ഴു​​​തി. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നും ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി രം​​​ഗ​​​ത്തു വ​​​ന്നു.

സി​​​നി​​​മ​​​ക​​​ൾ സം​​​ഘ​​​പ​​​രി​​​വാ​​​ർ അ​​​ജ​​​ൻ​​​ഡ​​​യ്ക്ക് ചേ​​​രു​​​ന്ന​​​ത​​​ല്ലെ​​​ങ്കി​​​ൽ 100 വ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ നി​​​റ​​​വി​​​ൽ എ​​​ത്തി​​​യ "ബാ​​​റ്റി​​​ൽ​​​ഷി​​​പ്പ് പൊ​​​ട്ടം​​​കി​​​ൻ’ പോ​​​ലും പു​​​റ​​​ത്തു​​നി​​​ൽ​​​ക്കു​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ കു​​​റി​​​ച്ചു.

മേ​​​ള​​​യി​​​ൽ പ്ര​​​ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്നു സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​നും വ്യ​​​ക്ത​​​മാ​​​ക്കി. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ന​​​ക​​​ളും അ​​​തി​​​ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി രം​​​ഗ​​​ത്തു വ​​​ന്നി​​​ട്ടു​​​ണ്ട്.

International

വി​ദേ​ശ സി​നി​മ​ക​ള്‍​ക്ക് നൂ​റ് ശ​ത​മാ​നം താ​രി​ഫ് ഏ​ര്‍​പ്പെ​ടു​ത്തി ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യ്ക്ക് പു​റ​ത്ത് നി​ര്‍​മി​ക്കു​ന്ന എ​ല്ലാ സി​നി​മ​ക​ള്‍​ക്കും നൂ​റ് ശ​ത​മാ​നം താ​രി​ഫ് (നി​കു​തി) ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ "ട്രൂ​ത്ത് സോ​ഷ്യ​ലി'​ലൂ​ടെ​യാ​ണ്' ട്രം​പ് ഈ ​തീ​രു​മാ​നം അ​റി​യി​ച്ച​ത്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ള്‍ അ​മേ​രി​ക്ക​യു​ടെ സി​നി​മാ വ്യ​വ​സാ​യ​ത്തെ മോ​ഷ്ടി​ച്ചു​വെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു. ഒ​രു കു​ഞ്ഞി​ന്‍റെ കൈ​യി​ല്‍ നി​ന്ന് മി​ഠാ​യി മോ​ഷ്ടി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് മ​റ്റ് രാ​ജ്യ​ങ്ങ​ള്‍ അ​മേ​രി​ക്ക​യു​ടെ സി​നി​മാ വ്യ​വ​സാ​യ​ത്തെ ത​ട്ടി​യെ​ടു​ത്ത​തെ​ന്നും ട്രം​പ് പോ​സ്റ്റി​ല്‍ കു​റി​ച്ചു.

ദു​ര്‍​ബ​ല​നും ക​ഴി​വു​കെ​ട്ട​വ​നു​മാ​യ ഗ​വ​ര്‍​ണ​ര്‍ കാ​ര​ണം ഇ​ത് കാ​ലി​ഫോ​ര്‍​ണി​യ​യെ സാ​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നും ട്രം​പ് പ​റ​യു​ന്നു. കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന​തും ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കാ​ത്ത​തു​മാ​യ ഈ ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി, അ​മേ​രി​ക്ക​യ്ക്ക് പു​റ​ത്ത് നി​ര്‍​മി​ക്കു​ന്ന എ​ല്ലാ സി​നി​മ​ക​ള്‍​ക്കും താ​ൻ നൂ​റ് ശ​ത​മാ​നം താ​രി​ഫ് ഏ​ര്‍​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up